Connect with us

National

ആഭ്യന്തരം, ഊര്‍ജം, ധനകാര്യം, ആസൂത്രണം, വിജിലന്‍സ് കേജരിവാളിന്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത അരവിന്ദ് കെജ്‌രിവാള്‍ വകുപ്പുകള്‍ വിഭജിച്ചു. ആഭ്യന്തരം, ഊര്‍ജം, ധനകാര്യം, ആസൂത്രണം, വിജിലന്‍സ്, മറ്റു മന്ത്രിമാര്‍ കൈകാര്യം ചെയ്യാത്ത വകുപ്പുകള്‍ എന്നിവ മുഖ്യമന്ത്രിയായ കെജ്‌രിവാള്‍ നിയന്ത്രിക്കും.

മറ്റ് മന്ത്രിമാരും അവരുടെ വകുപ്പുകളും താഴെപ്പറയുംവിധമാണ്.

മനീഷ് സിസോഡിയ– കെജ്‌രിവാളിന്റെ വലംകൈ ആയ സിസോഡിയ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരവികസനം, തദ്ദേശ ഭരണസ്ഥാപനങ്ങള്‍, റവന്യൂ -കെട്ടിട വകുപ്പുകളായിരിക്കും കൈകാര്യം ചെയ്യുക.

സോംനാഥ് ഭാരതി– ഭരണകാര്യ പരിഷ്‌കാരങ്ങള്‍, നിയമം, വിനോദസഞ്ചാരം, സാംസ്‌കാരിക വകുപ്പ് എന്നിവ സോംനാഥ് ഭാരതിയുടെ നിയന്ത്രണത്തിലായിരിക്കും.

സൗരഭ് ഭരദ്വാജ്– ഗതാഗതം, ഭക്ഷ്യ വിതരണം, പരിസ്ഥിതി, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യും.

രാഖി ബിര്‍ള– മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏക വനിതയുമാണ് 26കാരിയായ രാഖി ബിര്‍ള. വനിതാ-ശിശുക്ഷേമം, ഭാഷ-സാമൂഹ്യക്ഷേമം എന്നിവയാണ് വകുപ്പുകള്‍. രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷക്കായുള്ള പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനുള്ള ചുമതലയും രാഖിക്കായിരിക്കും.

ഗിരീഷ് സോണി– പട്ടികജാതി-പട്ടികവര്‍ഗ വികസനം, തൊഴില്‍, പ്രത്യേക നൈപുണ്യമുള്ളവരുടെ തൊഴില്‍ വികസനം എന്നിവയാണ് സോണിയുടെ വകുപ്പുകള്‍.

സത്യേന്ദ്ര ജെയിന്‍– ആരോഗ്യം, വ്യവസായം, ഗുരുദ്വാര തെരെഞ്ഞെടുപ്പ് എന്നിവയാണ് സത്യേന്ദ്ര ജെയിന്റെ അധികാരത്തില്‍പ്പെടുന്നത്.

 

Latest