വിദേശത്ത് അണ്‍ലിമിറ്റഡ് വൈഫൈ റോമിംഗ് സേവനവുമായി ഇത്തിസലാത്ത്‌

Posted on: December 27, 2013 9:33 pm | Last updated: December 27, 2013 at 9:33 pm

ithisalathദുബൈ: 130 ഓളം വിദേശ രാജ്യങ്ങളില്‍ പരിധിയില്ലാത്ത വൈഫൈ റോമിംഗ് സേവനവുമായി ഇത്തിസലാത്ത്. ആദ്യമായാണ് ഇത്തരം ഒരു സേവനം ലഭ്യമാവുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മാസ വ്യവസ്ഥക്കൊപ്പം ആഴ്ചത്തേക്കും ദിവസത്തേക്കും ഈ സേവനം ഇനി മുതല്‍ ലഭ്യമായിരിക്കും. വിദേശങ്ങളില്‍ പോകുന്ന ഉപഭോക്താക്കള്‍ക്ക് ഈ സേവനം വലിയ അനുഗ്രഹമായി മാറും. ലോകത്തിലെ വന്‍കിട വൈഫൈ ഹോട്ട് സ്‌പോര്‍ട്ട് സ്ഥാപനമായ ഐപാസുമായി സഹകരിച്ചാണ് വിപ്ലവകരമായ ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇത്തിസലാത്ത് ഇതിനായി ഐപാസുമാസി പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ 14 ലക്ഷം ആക്‌സസ് പോയിന്റുകളുമായി ഇത്തിസലാത്ത് ഉപഭോക്താവിന് വൈഫൈ ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതിവേഗ ഇന്റെര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് ഇത്തിസലാത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.