സഅദിയ്യ: സമ്മേളനം: ചെന്നൈയില്‍ പ്രചരണ സമിതിയായി

Posted on: December 27, 2013 11:51 am | Last updated: December 27, 2013 at 11:51 am

ചെന്നൈ: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ വിപുലമായ പ്രചരണ സമിതി നിലവില്‍ വന്നു.
മന്‍സൂര്‍ ഹാജി ചെന്നൈ, ജബ്ബാര്‍ ഹാജി, സലീം സിറാജ് (ഉപദേശക സമിതി), അഷ്‌റഫ് ഹാജി സ്‌കേലിങ്ക് (ചെയര്‍.), മുസ്തഫ കമാല്‍, (വൈസ് ചെയര്‍.), നൂറുദ്ദീന്‍ സഖാഫി (ജന. കണ്‍.), സിദ്ദീഖ് പെരിങ്ങത്തൂര്‍ സി എച്ച് അഹ്മദ്, (കണ്‍.) എസ് അഷ്‌റഫ് ഹാജി എര്‍മാളം (ട്രഷറര്‍) നാസര്‍ അഹ്മദ്, നൂറുദ്ദീന്‍ ഐ എസ്, അബ്ദുല്‍ ഹമീദ് എം കെ സ്റ്റോര്‍, നൗഫല്‍ ഫാരിസ്, താജുദ്ദീന്‍ എഞ്ചിനീയര്‍ (അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
ബുര്‍മ തമിഴ് മുസ്‌ലിം ജമാഅത്ത് മസ്ജിദില്‍ നടന്ന പരിപാടി സഅദിയ്യ സയ്യിദ് കെ എസ് ആറ്റോകോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ മുസ്തഫ കമാല്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഹാജി ചെന്നൈ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്ല സഅദി ചിയ്യൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബുര്‍മ തമിഴ് മുസ്‌ലിം ജമാഅത്ത് മസ്ജിദില്‍ നടന്ന സഅദിയ്യ: സമ്മേളന പ്രചരണ സംഗമത്തിന് ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കുന്നു