നെഗ്രെഡോ കാത്തു; സിറ്റി ലിവര്‍പൂളിനെ തോല്‍പ്പിച്ചു

Posted on: December 27, 2013 8:30 am | Last updated: December 27, 2013 at 8:30 am
Álvaro Negredo
മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി നെഗ്രഡോ വിജയഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഇതോടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഴ്‌സണല്‍, സിറ്റി, ചെല്‍സി എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. എന്നാല്‍ മറ്റു മൂന്നു സ്ഥാനക്കാരും 38ഉം 37ഉം കളികള്‍ കളിച്ചപ്പോള്‍ 36 കളികളാണ് ലിവര്‍പൂള്‍ ഇതുവരെ ലീഗില്‍ കളിച്ചത്.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അല്‍വാരോ നെഗ്രഡോ നേടിയ ഗോളാണ് സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ 100 ശതമാനം വിജയത്തിന്റെ റെക്കോര്‍ഡ് തുടരാന്‍ സിറ്റിയെ സഹായിച്ചത്. കളിയിലെ മൂന്നു ഗോളുകളും പിറന്നത് ഒന്നാം പകുതിയിലാണ്. ഗോള്‍കീപ്പറുടെ കൂടി പിഴവിലാണ് നെഗ്രഡോ ഗോള്‍ നേടിയത്. നെഗ്രെഡോയുടെ അധികം അപകടകാരിയല്ലാത്ത കിക്ക് ഗോള്‍കീപ്പറുടെ കൈയില്‍ത്തട്ടി ഉരുണ്ട് വലയിലെത്തുകയായിരുന്നു. നേരത്തെ 24ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം അല്‍വാരോ കുടിഞ്ഞോയാണ് മത്സരത്തിലെ ആദ്യഗോള്‍ ലിവര്‍പൂളിന് വേണ്ടി നേടിയത്. എന്നാല്‍ 31ാം മിനുട്ടില്‍ വിന്‍സെന്റ് കമ്പനിയാണ് സ്‌കോര്‍ സമനിലയിലാക്കിയത്. തുടര്‍ന്നാണ് സിറ്റിയുടെ വിജയഗോള്‍ പിറന്നത്.