അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയില്‍ റഷ്യന്‍ യാത്രാകപ്പല്‍ ഐസിലുറച്ചു. ക്രിസ്മസ് സഞ്ചാരികളുമായി പോയ കപ്പലാണ് കടുങ്ങിയത്. കപ്പല്‍ യാത്ര പാടില്ലെന്ന് അന്റാര്‍ട്ടിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. 74 പേരാണ് കപ്പലിലുള്ളത്. എംവി അക്ദമിക് ഷോകാല്‍സ്‌കി എന്നാണ് കപ്പലിന്റെ പേര്. ആസ്‌ത്രേലിയന്‍ മാരിടൈം അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബ്രിട്ടീഷ് രക്ഷാ പ്രവര്‍ത്തകര്‍ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് കപ്പലിന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് അപകടം. ഈസ്റ്റ് ഫ്രഞ്ച് ബേസില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. മൂന്ന് വലിയ ഐസ് കട്ടകള്‍ ഉടക്കുന്ന യന്ത്രം സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. ഏതാനും ദിവസം കഴിഞ്ഞേ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകൂ.