Connect with us

Kerala

സ്‌കൂള്‍ കലോത്സവം:ഭക്ഷണ പന്തലിന് ജനുവരി മൂന്നിന് കാല്‍ നാട്ടും

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന്റെ ഭക്ഷണപന്തലിന് ജനുവരി മൂന്നിന് രാവിലെ 10ന് വിക്‌ടോറിയ കോളജില്‍ കാല്‍നാട്ടും. —ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് കലോത്സവത്തിന്റെ ഊട്ടുപുരയുടെ അമരത്ത്. വര്‍ഷങ്ങളായി സ്‌കൂള്‍ കലോത്സവത്തിന് വെച്ചുവിളമ്പി പാരമ്പര്യമുള്ള പഴയിടത്തോടൊപ്പം 150 ഓളം സഹായികളും ഊട്ടുപുരയിലുണ്ടാകും.
12000ത്തോളം കുട്ടികളുള്‍പ്പെടെ ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ഏഴ് ദിവസവും പായസമുള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യ തന്നെ വിളമ്പും.—കലോത്സവവേളയില്‍ കൃത്യസമയത്തും ശുചിത്വത്തോടെയും മികച്ച ഭക്ഷണം നല്‍കാന്‍ “ഭക്ഷണക്കമ്മിറ്റി എല്ലാ അര്‍ഥത്തിലും സജ്ജമാകണമെന്ന് ഭക്ഷണക്കമ്മിറ്റി രക്ഷാധികാരിയും മുന്‍ എം പി യുമായ വി എസ് വിജയരാഘവന്‍ ഭക്ഷണക്കമ്മിറ്റിയോഗത്തിന്റെ ഉദ്ഘാടനവേളയില്‍ പറഞ്ഞു.
ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തണം. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പര്‍ച്ചേഴ്‌സ് കമ്മിറ്റി പ്രവര്‍ത്തകര്‍ ശുഷ്‌കാന്തി കാണിക്കണം. ഏറ്റവും വിമര്‍ശം കേള്‍ക്കാവുന്ന വിഭാഗമായതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ കെ അച്യുതന്‍ എം എല്‍ എ പറഞ്ഞു. ഭക്ഷണവിതരണം മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് വിദഗ്ധരായ വിളമ്പുകാരെ ചുമതലപ്പെടുത്തും.
പച്ചക്കറി, തേങ്ങ തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും രുചിയേയും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. ഇതിനായി സ്‌പോണ്‍സര്‍മാരെ സമീപിക്കും.
15000ത്തോളം നാളികേരം മേളയില്‍ ആവശ്യമായതിനാല്‍ ഉത്പന്ന സംഭരണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ നിന്ന് തേങ്ങ സംഭാവന സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ പി വി രാജേഷ്, ഡി ഡി എം. ഐ സുകുമാരന്‍, ഡി ടി പി സി സെക്രട്ടറി പത്മകുമാര്‍, വി കെ അജിത് കുമാര്‍, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളായ പി ബാലഗോപാലന്‍, വി സി കബീര്‍ മസ്റ്റര്‍, വി  —കെ ശ്രീകണ്ഠന്‍, മുന്‍ നഗരസഭാധ്യക്ഷ രമണീഭായ്, സുന്ദരേശന്‍, സതീശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.——