Connect with us

Malappuram

ചേളാരി വിഭാഗം മദ്‌റസകളില്‍പരീക്ഷാഫീസിനൊപ്പം മെമ്പര്‍ഷിപ്പ് പിരിവ് വിവാദത്തില്‍

Published

|

Last Updated

തിരൂരങ്ങാടി: ചേളാരി വിഭാഗം മദ്‌റസകളില്‍ പരീക്ഷാ ഫീസിനൊപ്പം കുട്ടികളില്‍ നിന്ന് അധിക തുക വാങ്ങി വിദ്യാര്‍ഥികള്‍ക്ക് ബാലവേദി മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടി വിവാദമാകുന്നു.
ഇക്കഴിഞ്ഞ പാദവാര്‍ഷിക പരീക്ഷാ ഫീസിനൊപ്പമാണ് ഓരോകുട്ടിയില്‍ നിന്ന് അഞ്ച് രൂപ പിരിച്ചെടുത്തിട്ടുള്ളത്. റെയ്ഞ്ച് കമ്മിറ്റികള്‍ മുഖേനെയാണ് മദ്‌റസകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. പകുതി സംഖ്യ റെയ്ഞ്ച് കമ്മിറ്റിക്കാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികളില്‍ നിന്ന് സംഖ്യ പിരിക്കണമെന്നും അല്ലാത്തപക്ഷം നടപടികള്‍ക്ക് വിധേയമാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നുവത്രെ.
എന്നാല്‍ രക്ഷിതാക്കളോ കമ്മിറ്റി ഭാരവാഹികളോ അധ്യാപകരില്‍ തന്നെ അധികമാളുകളും ഈ സംഖ്യയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഓരോ മദ്‌റസകളിലേക്കും എസ് ബി വിയുടെ മെമ്പര്‍ഷിപ്പ് ബുക്കിന്റെ കെട്ടുകള്‍ അയച്ചുകൊടുത്ത് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മുറിച്ചുകൊടുത്ത് കൗണ്ടര്‍ ലീഫ് ഓഫീസിലേക്ക് തന്നെ എത്തിച്ചുകൊടുക്കാന്‍ നിര്‍ദേശം വന്നിരിക്കുകയാണ്. മദ്‌റസകളില്‍ വിദ്യാര്‍ഥികള്‍ക്ക് രസീറ്റ് മുറിച്ചുകൊടുക്കാന്‍ തുടങ്ങിയതോടെയാണ് കള്ളക്കളി പല കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും അറിയുന്നത്. ചേളാരി വിഭാഗത്തെ അംഗീകരിക്കാത്ത നിരവധികുട്ടികള്‍ പല മദ്‌റസകളിലും പഠിക്കുന്നുണ്ട്. പലയിടങ്ങളിലും കമ്മിറ്റി ഭാരവാഹികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഇതാണ വസ്ഥ എന്നിരിക്കെ കുട്ടികളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചെടുത്ത് പെണ്‍കുട്ടികള്‍ക്കടക്കം സ്വന്തം സംഘടനയുടെ മെമ്പര്‍ഷിപ്പ് നല്‍കുന്ന നടപടിക്കെതിരെ പല സ്ഥലങ്ങളിലും രക്ഷിതാക്കളും നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ചില സ്ഥലങ്ങളില്‍ രസീറ്റ് മുറിച്ചുകൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ടത്രെ.

---- facebook comment plugin here -----

Latest