ശൈഖ് മുഹമ്മദിന് ഇരട്ട പേരക്കുഞ്ഞുങ്ങള്‍

Posted on: December 24, 2013 8:43 pm | Last updated: December 24, 2013 at 8:43 pm

005അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ഇരട്ട പേരക്കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ ചിത്രം ശൈഖ് മുഹമ്മദ് ഇന്‍സ്റ്റാഗ്രാമില്‍ പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ 16,000 ലൈകുകളും 600 കമന്റുകളുമാണ് ചിത്രത്തിനു ലഭിച്ചത്.
ഞായറാഴ്ച രാത്രിയോടെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ശൈഖ് മുഹമ്മദ് രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ചുള്ള ചിത്രമായിരുന്നു. ശൈഖ് മുഹമ്മദിന്റെ മകന്‍ ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിന്റേതാണ് കുഞ്ഞുങ്ങള്‍. മുഹമ്മദ്, സലാമ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്. ഇന്‍സ്റ്റാഗ്രാമില്‍ ശൈഖ് മുഹമ്മദിന് 87,000 ഫോളോവേഴ്‌സുണ്ട്.