സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചു: ചെന്നിത്തല

Posted on: December 24, 2013 3:30 pm | Last updated: December 24, 2013 at 3:30 pm

chennithalaന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഹൈക്കമാന്റുമായുള്ള ചര്‍ച്ചക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ 17 സീറ്റിലും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആദ്യവട്ട ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കും. അന്തിമ തീരുമാനം ഹൈക്കമാന്റ് നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

പി സി ജോര്‍ജ് റണ്‍ ഫോര്‍ യൂണിറ്റിയുടെ കൂട്ടയോട്ടത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം അന്നുതന്നെ പറഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. കരുണാകരന്റെ പ്രതിമ ബന്ധപ്പെട്ടവരെയെല്ലാം അനാച്ഛാദനത്തിനുമുമ്പ് കാണിച്ചതാണെന്നും പ്രതിമയെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ALSO READ  വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ചെന്നിത്തല