യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ മോഡിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

Posted on: December 24, 2013 2:38 pm | Last updated: December 25, 2013 at 7:29 am

modi

ന്യൂഡല്‍ഹി: യുവതിയെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. യുവതിയുടെ രക്ഷിതാക്കളെയും കാമുകനെയും സുഹൃത്തുക്കളെയും മോഡി സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു എന്ന് ഗുലൈല്‍.com വെളിപ്പെടുത്തി. ഇതിന്റെ തെളിവായി 39 ടേപ്പുകളും വെബ്‌സൈറ്റ് പുറത്തുവിട്ടു.

ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായാണ് യുവതിയെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. ബാംഗ്ലൂര്‍ സ്വദേശിയായ യുവതിയെ കര്‍ണാടകയില്‍ നിരീക്ഷിക്കാന്‍ അന്നത്തെ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സഹായം തേടിയിരുന്നതായും വെബ്‌സൈറ്റ് പറയുന്നു. സാഹിബിന് (മോഡിക്ക്) വേണ്ടിയാണ് നിരീക്ഷണം നടത്തിയത് എന്ന് അമിത്ഷാ പറയുന്നുണ്ട്.

നേരത്തെ മോഡിയും യുവതിയും സംസാരിക്കുന്ന ചിത്രങ്ങള്‍ ഗുലൈല്‍ പുറത്തുവിട്ടിരുന്നു. കച്ചില്‍ വെച്ച് 2005ല്‍ എടുത്ത പടങ്ങളാണ് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നത്. 2009 മുതല്‍ ഗുജറാത്ത് പോലീസ് മോഡിയെ നിരീക്ഷിക്കുന്നുണ്ട്.