നിരോധനം ലംഘിച്ച് കൊണ്ടുവന്ന കന്നുകാലികളെ പിടികൂടി

Posted on: December 24, 2013 11:26 am | Last updated: December 24, 2013 at 11:26 am

aravumadഇടുക്കി: മുണ്ടക്കയത്തിന് സമീപം പെരുവന്താനത്ത് നിരോധനം ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ കന്നുകാലികളെ പോലീസ് പിടിച്ചു. മൂന്ന് ലോറികളിലായി കടത്തിയ 60 ഓളം കന്നുകാലികളെ പെരുവന്താനം പോലീസാണ് പിടിച്ചത്.

അറവുമാടുകള്‍ക്ക് കുളമ്പുരോഗം വ്യാപകമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും കാലികളെ കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.