Connect with us

Kasargod

മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ തിരഞ്ഞെടുപ്പില്ല; വീണ്ടും കോണ്‍ഗ്രസ്-ബി ജെ പി-ലീഗ് ധാരണ

Published

|

Last Updated

കാഞ്ഞങ്ങാട്: കോട്ടച്ചേരി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവായി. ഈ ബാങ്കില്‍ വീണ്ടും കോണ്‍ഗ്രസ്-ബി ജെ പി-ലീഗ് ധാരണ ഉരുത്തിരിഞ്ഞു. വര്‍ഷങ്ങളായി ഈ മൂന്ന് സംഘടനകളും യോജിപ്പിലാണ്.
ഭരണ സമിതിയില്‍ അഞ്ചുപേര്‍ കോണ്‍ഗ്രസ് പ്രതിനിധികളും നാലുപേര്‍ ബി ജെ പി പ്രതിനിധികളും രണ്ടുപേര്‍ മുസ്‌ലിംലീഗ് പക്ഷത്ത് നിന്നുമുള്ളവരാണ്. പതിനൊന്നംഗ ഭരണ സമിതിയിലേക്ക് മത്സരിക്കാന്‍ പതിനെട്ടുപേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഏഴുപേര്‍ കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ചതോടെ തിരഞ്ഞെടുപ്പ് ഒഴിവാകുകയായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് നിലവില്‍ സൊസൈറ്റി പ്രസിഡന്റായ ബാലകൃഷ്ണന്‍ കെ നായര്‍, മുന്‍ പ്രസിഡന്റ് സോമി മാത്യു, ജോര്‍ജ്ജ് ജോസഫ്, ഹേമലത കൃഷ്ണന്‍, വി നാരായണന്‍, ബി ജെ പിയില്‍നിന്ന് സി കുഞ്ഞമ്പു, ശങ്കരന്‍ വാഴക്കോട്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യ, ടി കെ ഉമേശന്‍, മുസ്‌ലിംലീഗില്‍നിന്ന് തെരുവത്ത് മൂസാ ഹാജി, സി കുഞ്ഞാമിന എന്നിവരാണ് സൊസൈറ്റി ഭരണ സമിതിയംഗങ്ങള്‍. പ്രസിഡന്റിനെ തിരഞ്ഞെടുത്തിട്ടില്ല.
നിലവിലുള്ള പ്രസിഡന്റ് ബാലകൃഷ്ണന്‍ കെ നായര്‍ തുടരണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ മുന്‍ പ്രസിഡന്റ് സോമി മാത്യുവിനെ പ്രസിഡന്റാക്കാണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest