കൊച്ചി: സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ സമന്‍സ് ലഭിച്ച നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനെയും നാളെ സെന്‍ട്രല്‍ എക്‌സൈസ് ചോദ്യം ചെയ്യും. ദിലീപിനോട് ഇന്ന് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് ബുദ്ധിമുട്ട് അറിയിച്ചതുകൊണ്ടും അനിയന്‍ അനൂപിനെ ദിലീപിന്റെ കൂടെ ചോദ്യം ചെയ്യേണ്ടതുള്ളതുകൊണ്ടും ചോദ്യം ചെയ്യല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം സംവിധായകന്‍ സുകുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. ഡിസംബര്‍ 31നകം നികുതി കുടിശ്ശിക അടക്കാത്ത സിനിമാ പ്രവര്‍ത്തകര്‍ റെയ്ഡ് നടപടികള്‍ നേരിടേണ്ടിവരുമെന്ന് സെന്‍ട്രല്‍ എക്‌സൈസ്അറിയിച്ചു.