Connect with us

Gulf

അറബ് തിയേറ്റര്‍ ഫെസ്റ്റിവെലിന് ഷാര്‍ജ ആതിഥ്യമരുളും

Published

|

Last Updated

ഷാര്‍ജ: തിയേറ്റര്‍ രംഗത്ത് മേഖല ആര്‍ജിച്ച പുത്തന്‍ അറിവുകള്‍ക്കും നവീന പരീക്ഷണങ്ങള്‍ക്കും വേദിയൊരുക്കുന്ന അറബ് തിയറ്റര്‍ ഫെസ്റ്റിവെലിന് ഷാര്‍ജയില്‍ ജനുവരി 10ന് തുടക്കമാവും. രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയാണ് 16 വരെ നീണ്ടുനില്‍ക്കുന്ന ആറാമത് അറബ് തിയറ്റര്‍ ഫെസ്റ്റിവെലിന് ആതിഥ്യമരുളുക.
അറബ് തിയറ്റര്‍ അതോറിറ്റി(എ ടി എ)യുടെ ഷാര്‍ജയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടേറിയറ്റിന് ശേഷം എ ടി എ സെക്രട്ടറി ജനറല്‍ ഇസ്മായീല്‍ അബ്ദുല്ലയും ഉപദേശകന്‍ ഡോ. യൂസുഫ് ഐദാബിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈജിപ്ത്, ടുണീഷ്യ, ലബനോണ്‍, ജോര്‍ദ്ദാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് മുമ്പ് ഫെസ്റ്റിവെലിന് ആതിഥ്യമരുളിയത്. സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും എ ടി എ സുപ്രിം പ്രസിഡന്റുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറബ് തിയറ്റര്‍ ഡേ സന്ദേശം നല്‍കും.
ഫെസ്റ്റിവെലിന്റെ തുടക്കത്തിലാവും ഡോ. ശൈഖ് സുല്‍ത്താന്‍ സന്ദേശം നല്‍കുക. ലോകമാകമാനം തിയറ്റര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമായി സന്ദേശം മാറുമെന്നാണ് കരുതുന്നത്. ഷാര്‍ജ നിവാസികള്‍ക്കും കാഴ്ചക്കാരായി എത്തുന്നവര്‍ക്കും ഒരാഴ്ച നീളുന്ന ഫെസ്റ്റിവെല്‍ മറക്കാനാവാത്ത അനുഭവമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest