ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ല: മുഖ്യമന്ത്രി

Posted on: December 22, 2013 11:39 am | Last updated: December 22, 2013 at 5:43 pm

oommmenchandiതിരുവനന്തപുരം: ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇടതുപക്ഷത്തിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ജനസമ്പര്‍ക്ക് പരിപാടി ഇടതുപക്ഷം ബഹിഷ്‌ക്കരിച്ചത് അവരുടെ രാഷ്ട്രീയമാണ്. എങ്കിലും അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കണമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെ തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരമാണ് അവര്‍ക്ക് നഷ്ടമായത്. ഉപരോധം മൂലം പലര്‍ക്കും ജനസമ്പര്‍ക്ക് വേദിയിലെത്താന്‍ ഊടുവഴികള്‍ കയറേണ്ടി വന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരണെന്ന് ബോധ്യമാവുകയെന്നു‌ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.