ലൈംഗികാരോപണം: തമിഴ് ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍

Posted on: December 22, 2013 12:32 pm | Last updated: December 23, 2013 at 7:21 am

capton tvചെന്നൈ* ലൈംഗികാരോപണത്തെ തുടര്‍ന്നു തമിഴ് ചാനല്‍ ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍. 24 മണിക്കൂര്‍ ന്യൂസ് ചാനലായ ക്യാപ്റ്റന്‍ ടിവിയുടെ ന്യൂസ് എഡിറ്റര്‍ ദിനേശാണ് അറസ്റ്റിലായത്. ചാനലിലെ ഒരു മുന്‍ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെ പാര്‍ട്ടിയുടെ മുഖചാനലാണ് ക്യാപ്റ്റന്‍ ടി വി. അതേസമയം പരാതി വ്യാജമാണെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. പരാതിക്കാരിയായ പത്രപ്രവര്‍ത്തകയെ നേരത്തെ തന്നെ ചാനലില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.