നികുതി വെട്ടിപ്പു കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യും

Posted on: December 22, 2013 11:15 am | Last updated: December 22, 2013 at 11:49 am

dileepകൊച്ചി: നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ സെന്‍ട്രല്‍ എക്‌സൈസ് ചോദ്യം ചെയ്‌തേക്കും. ഇതുസംബന്ധിച്ച് സെന്‍ട്രല്‍ എക്‌സൈസ് ദിലീപിന് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 13 ലക്ഷം രൂപയും വിദേശ കറന്‍സികളും കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

പ്രതിഫലത്തുക കുറച്ചുകാണിച്ചാണ് ദിലീപ് നികുതി വെട്ടിപ്പ് നടത്തിയത് എന്നാണ് വിവരം. ആലുവയിലുള്ള ദിലീപിന്റെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ്, സംവിധായകന്‍ ലാല്‍ ജോസിന്റെ എല്‍ ജെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.

മറ്റു സിനിമാ താരങ്ങളോടും നിര്‍മാതാക്കളോടും വരുമാനം സംബന്ധിച്ച വിവരം നല്‍കാന്‍ സെന്‍ട്രല്‍ എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.