തിരുവനന്തപുരത്ത് ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

Posted on: December 22, 2013 10:00 am | Last updated: December 23, 2013 at 7:21 am

BUS ACCIDENTതിരുവനന്തപുരം: ജില്ലയിലെ കിളിമാനൂരിനു സമീപം പാപ്പാലയില്‍ കെ എസ് ആര്‍ ടി സി സ്വകാര്യ ബസിന് പിറകില്‍ ഇടിച്ച് 50ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്ക് പറ്റിയ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ നില ഗുരുതരമാണ്. രാവിലെ ഏഴു മണിയോടെയാണ് അപകടം. കട്ടപ്പന ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.