റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി

Posted on: December 21, 2013 8:56 pm | Last updated: December 22, 2013 at 6:54 pm

rubberന്യൂഡല്‍ഹി: റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഇരുപത് ശതമാനമോ കിലോക്ക് ഇരുപത് രൂപയോ എന്നത് 20 ശതമാനം അല്ലെങ്കില്‍ 30 രൂപ എന്നാക്കിയാണ് ഉയര്‍ത്തിയത്. തീരുവ ഉയര്‍ത്തുന്നത് സംബന്ധിച്ച് ധനമന്ത്രാലയം ഉന്നയിച്ചിരുന്ന തടസ്സവാദം പിന്‍വലിച്ചതായി ധനമന്ത്രി പി ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പി സി ചാക്കോ എം പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ വാദം യുക്തിസഹമല്ലെന്നായിരുന്നു ഇതുവരെ കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന് അനുകൂലമായി വാണിജ്യമന്ത്രാലയം നിലപാടെടുത്തിരുന്നെങ്കിലും ധനമന്ത്രാലയം വഴങ്ങിയിരുന്നില്ല. സോണിയാ ഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റേയും ഇടപെടലിനെ തുടര്‍ന്നാണ് ചിദംബരം നിലപാട് മാറ്റിയതെന്നാണ് സൂചന.