Connect with us

Palakkad

അറബി ഭാഷയിലുള്ള ഹ്രസ്വ ചിത്രം പുറത്തിറങ്ങുന്നു

Published

|

Last Updated

പാലക്കാട്: അറബിഭാഷാ പഠിക്കുന്ന കുട്ടികളുടെ ഭാഷാശേഷിയും സര്‍ക്ഷാത്മകതയും പരിപോഷിപ്പിക്കുന്നതിനായി അറബി ഭാഷയിലുള്ള ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. ജില്ലയിലെ സര്‍വശിക്ഷാ അഭിയാന്‍ ലേണിങ്ങ് എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് അറബി ഭാഷയില്‍ ചലിച്ചിത്രം തയ്യാറാക്കുന്നത്. അജ്‌നിഹത്തുല്‍ അമാല്‍( പ്രതീക്ഷയുടെ ചിറകുകള്‍) എന്നാണ് ചിത്രത്തിന്റെ പേര്. സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായി കെ പി എസ് പയ്യനെടമാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. ഡസനിലേറെ കുട്ടികള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും അറബി ഭാഷയില്‍ പഠിക്കുന്നവര്‍ തന്നെ. അറബിക് അധ്യാപകരും അഭിനേതാക്കളായി ചിത്രത്തിലുണ്ട്. മണ്ണാര്‍ക്കാട് ബി ആര്‍ സി ട്രൈയ്‌നര്‍ കെ ബഷീര്‍ സഹസംവിധായകനാണ്. മുജീബ് കാഞ്ഞിരപ്പുഴയാണ് കഥ, എ മൊയ്തീന്‍, എം ടി സൈനുല്‍ ആബിദീന്‍ എന്നിവരാണ് നിര്‍മാണ ചുമതല, മുഹമ്മദാലി മിശ്കാത്തി, സി പി മുസ്തഫ എന്നിവരാണ് അണിയറ ശില്‍പ്പികള്‍.
കുട്ടികളില്‍ സഹാനുഭൂതിയും സഹജീവി സ്‌നേഹവും പരിഷോപിപ്പിക്കുന്ന വിധത്തിലാണ ്ചിത്രം ഒരുക്കിയിട്ടുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം തുടരാന്‍ കഴിയാതെ വരുന്നതും തങ്ങളുടെ സഹപാഠിയെ സ്‌കുളിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ സിഡി പ്രകാശനം 22ന് വൈകീട്ട് നാലിന് പാലക്കാട് വെച്ച് വിദ്യാഭ്യാസ വകുപ്പ്മന്ത്രി പി കെ അബ്ദുറബ് നിര്‍വഹിക്കും.