Connect with us

Palakkad

താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിന്റെ അറ്റകുറ്റപ്പണി ഇനിയും തീര്‍ന്നില്ല

Published

|

Last Updated

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിന്റെ അറ്റകുറ്റപ്പണികഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും തീര്‍ന്നില്ല.
ഇതുമൂലം 2008 മുതല്‍ പേവാര്‍ഡ് അടഞ്ഞുകിടക്കുകയാണ്. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച അഞ്ചുനില കെട്ടിടവും ചികിത്സാ സൗകര്യങ്ങളും ഉള്ളപ്പോഴാണ് പേവാര്‍ഡില്ലാത്ത സ്ഥിതിയുള്ളത്. ഇതിനാല്‍ ഒരു വി‘ാഗം രോഗികള്‍ ആശുപത്രിയില്‍നിന്നും അകലുകയാണ്. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലായിരുന്നു നേരത്തെ പേവാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കായി ആദ്യം ടെണ്ടര്‍ ക്ഷണിച്ചതും പ്രവൃത്തി തുടങ്ങാനിരുന്നതും ഇവരാണ്. എന്നാല്‍ പണി നടന്നില്ല. ഏറെ കാത്തിരിപ്പിനുശേഷം പേവാര്‍ഡ് ആരോഗ്യവകുപ്പിന് കൈമാറി. എന്‍ ആര്‍ എച്ച് എമ്മിന്റെ നാലരലക്ഷം ഫണ്ട് ഉപയോഗിച്ചാണ് വീണ്ടും അറ്റകുറ്റപ്പണി തുടങ്ങിയത്. എന്നാല്‍ ഇതില്‍ എല്ലാ പ്രവൃത്തികളും ഉള്‍പ്പെടുത്താത്തതിനാല്‍ രണ്ടാമതും ടെണ്ടര്‍ വിളിക്കേണ്ടിവന്നു. പ്ലംബിംഗ്, ചോര്‍ച്ച തടയാന്‍ മുകളില്‍ ഷീറ്റിടല്‍, സെപ്്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവയാണ് അവസാനം പൂര്‍ത്തിയായത്. ഇതിനിടെ വൈദ്യുതീകരണ പ്രവൃത്തി നടക്കാനുണ്ട് ത്രീഫേസ് കണക്്ഷന്‍ ലഭ്യമാകാത്തതാണ് പ്രശ്‌നം.— പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ ഇത് ഉള്‍പ്പെടുത്തിയില്ല. പ്രവൃത്തി പൂര്‍ത്തിയാക്കി എന്നു തുറക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. രണ്ടുനിലയിലായി പതിനൊന്നു മുറികള്‍ കെട്ടിടത്തിലുണ്ട്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മാസങ്ങളായി കൂടാതിരിക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നു.

---- facebook comment plugin here -----

Latest