Connect with us

National

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മന്ത്രിസഭ തള്ളി

Published

|

Last Updated

മുംബൈ/ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മന്ത്രിസഭതള്ളി. റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചില്ല.
മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിക്ക് വഴി തെളിച്ചതും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, വിലാസ്‌റാവു ദേശ്മുഖ്, ശിവാജി റാവു നിലങ്കേക്കര്‍ എന്നിവരടക്കം കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും നിരവധി നേതാക്കള്‍ ആരോപണവിധേയരുമായ റിപ്പോര്‍ട്ട് തള്ളാനുള്ള കാരണങ്ങള്‍ മന്ത്രിസഭ വ്യക്തമാക്കിയിട്ടില്ല.
മുന്‍ ഹൈക്കോടതി ജഡ്ജി ജെ എ പാട്ടീലിന്റെ നേതൃത്വത്തിലാണ് കമ്മീഷന്‍ രൂപവത്കരിച്ചിരുന്നത്.—ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ട് തള്ളിയതായാണ് സര്‍ക്കാര്‍ അറിയിച്ചത്.—രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരവധി രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നതാണ് തള്ളാന്‍ കാരണമായതെന്ന് അഭ്യൂഹമുണ്ട്.
കേസില്‍ മുഖ്യമന്ത്രി പൃഥ്വീരാജ് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി—ബി—ഐ, ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്നതുകൊണ്ടാണിത്. എന്നാല്‍ ഗവര്‍ണര്‍ കെ—ശങ്കരനാരായണന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ല. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ആദര്‍ശ് ഫഌറ്റ് നിര്‍മിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ സ്ഥലത്തായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.—
കാര്‍ഗില്‍ യുദ്ധത്തിനിടെ പരുക്കേറ്റ സൈനികര്‍ക്കും കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കുമായി പണിത ആദര്‍ശ് കെട്ടിടത്തില്‍ മറ്റുള്ളവര്‍ക്ക് ഫഌറ്റനുവദിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയിരുന്നു.
അശോക് ചവാന്‍ ബന്ധുക്കളുടെ പേരില്‍ ഫഌറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു.— വിലാസ് റാവ് ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡെയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു ചവാന്‍, സൈന്യത്തിലെ ഉന്നതരും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരുമാണ് കെട്ടിടത്തിലെ ഫഌറ്റുകള്‍ കൈയടക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഒമ്പത് നിലകള്‍ക്ക് അനുമതിയുള്ള കെട്ടിടം 31 നിലകളിലാണ് നിര്‍മിച്ചത്. അതേസമയം, ചൗഹാനെതിരെ പ്രോസിക്യൂഷന്‍ അനുമതി തള്ളിയ ഗവര്‍ണറുടെ നടപടിയില്‍ സി ബി ഐ റിവ്യൂ നല്‍കും. മതിയായ തെളിവുകളില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ ശങ്കരനാരായണന്‍ സി ബി ഐയുടെ പ്രോസിക്യൂഷന്‍ അപേക്ഷ നിരസിച്ചത്.