എസ് വൈ എസ് ആദര്‍ശ സമ്മേളനം ഇന്ന്

Posted on: December 20, 2013 12:01 pm | Last updated: December 20, 2013 at 5:00 pm

ചെര്‍പ്പുളശ്ശേരി: എസ് വൈ എസ് ആദര്‍ശ സമ്മേളനം ഇന്ന് വൈകിട്ട് ചെര്‍പ്പുളശ്ശേരിയില്‍ നടക്കും. —സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുള്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം ചെയ്യും. മാരായമംഗലം അബ്ദുള്‍ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും.
എന്‍. അലി മുസ്‌ലിയാര്‍,കെ പി മുഹമ്മദ് മുസ്‌ലിയാര്‍,പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി,കൂറ്റമ്പാറ അബ്ദുള്‍ റഹ്മാന്‍ ദാരിമി,വണ്ടൂര്‍ അബ്ദുള്‍റഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി നാലുണിക്ക് മഠത്തിപ്പറമ്പ് ജുമാമസ്ജിദില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയില്‍ സമാപിക്കും.