Connect with us

Kozhikode

മടവൂര്‍ സി എം സെന്ററിലൂടെ നാല് ഡോക്ടര്‍മാര്‍ കര്‍മരംഗത്തേക്ക്‌

Published

|

Last Updated

മടവൂര്‍: മടവൂര്‍ സി എം സെന്റര്‍ ഹയര്‍ എജ്യൂക്കേഷന്‍ സെന്റര്‍ വിദ്യാര്‍ഥികളായ നാല് പേര്‍ ഈ വര്‍ഷം എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകള്‍ പാസായി.
അബൂത്വാഹിര്‍ ആലപ്പുഴ, അബ്ദുര്‍റഹ്മാന്‍ അരീക്കോട്, അഫ്‌സല്‍ കുറ്റിപ്പുറം, അബൂബക്കര്‍ കാടാമ്പുഴ എന്നിവരാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. യഥാക്രമം കോഴിക്കോട് മെഡിക്കല്‍ കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ്, എജ്യുകെയര്‍ ഡെന്റല്‍ കോളേജ് ചെട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നാണ് നാല് പേരും പഠനം പൂര്‍ത്തിയാക്കിയത്. 2005-ലാണ് ഇവര്‍ സി എം സെന്ററില്‍ ചേര്‍ന്നത്. തുടര്‍ന്ന് സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ ഹയര്‍ സെക്കന്‍ഡറിയും മെഡിക്കല്‍ എന്‍ട്രന്‍സും പാസായി. തുടര്‍ന്ന് സ്ഥാപനത്തിന് കീഴില്‍ വിവിധ കോളജുകളില്‍ മെഡിസിന് പഠനം നടത്താന്‍ സൗകര്യം ചെയ്ത് കൊടുത്തു. മത പഠനത്തോടൊപ്പം മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷനല്‍ ജോലികള്‍ നേടാന്‍ പര്യാപ്തമാക്കുന്ന സംരംഭമാണ് ഹയര്‍ എജ്യൂക്കേഷന്‍ സെന്റര്‍. ഇതിനകം നിരവധി ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ പ്രൊഫഷനലുകളെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ സെന്ററിന് സാധിച്ചിട്ടുണ്ട്. ഉന്നത മാര്‍ക്കോടു കൂടി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ സി എം സെന്റര്‍ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

Latest