ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചു. എഎപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂല്‍ അടയാളം ഔദ്യോഗിക ചിഹ്നമായും അനുവദിച്ചു. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും എഎപി സ്ഥാനര്‍ത്ഥികള്‍ക്ക് ഇനി ചൂല്‍ അടയാളത്തില്‍ മത്സരിക്കാനാവും.
മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 25 ശതമാനം നേടുകയും ചുരുങ്ങിയത് 3 ശതമാനം സീറ്റുകളില്‍ വിജയിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെയാണ് സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കുന്നത്. ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റില്‍ 28 ഉം നേടി മിന്നുന്ന പ്രകടനമാണ് എഎ പി കാഴ്ചവെച്ചത്.
ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തിന്റെ അനിശ്ചതത്വം തുടരവെയാണ് എഎപിക്ക് സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കുന്നത്.