ദുബൈ: 17 വ്യത്യസ്ത വഴികളിലൂടെ പണമടക്കാന്‍ കഴിയുമെന്ന സന്ദേശത്തില്‍ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) പ്രചാരണം തുടങ്ങി. റിലാക്‌സ് എന്ന പേരിലാണ് പ്രചാരണം. പരിസ്ഥിതി സൗഹൃദ വഴികളിലൂടെയും പണമടക്കാമെന്ന് ദിവ അധികൃതര്‍ പറഞ്ഞു. വിവിധ ബേങ്കുകളിലും ഉദ്യാനങ്ങളിലും പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, ഇത്തിസലാത്ത് ഓട്ടോമാറ്റിക് പേയ്‌മെന്റ് മെഷീനുകള്‍, ഐ ഫോണ്‍, വിന്‍ഡോസ് ഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നിവയിലൂടെയാണ് പണമടക്കാന്‍ കഴിയുക.