ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും ലൈംഗികാരോപണ വാര്‍ത്തകള്‍ പുറത്തുവരുന്നു. ജസ്റ്റിസ് എ കെ ഗാംഗുലിക്ക് പിന്നാലെ അടുത്തിടെ വിരമിച്ച മറ്റൊരു സുപ്രീം കോടജി ജഡ്ജിക്കെതിരെയും ആരോപണമുയര്‍ന്നു. രണ്ടാഴ്ച മുമ്പ് ഒരു വിദ്യാര്‍ഥിനിയാണ് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, വിരമിച്ച ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സുപ്രിം കോടതിക്ക് പരിമിതികളുള്ളതിനാല്‍ കോടതിയില്‍ നിന്നും ജഡ്ജിക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ല.