ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

Posted on: December 19, 2013 12:10 am | Last updated: December 18, 2013 at 8:10 pm

കാസര്‍കോട്: ന്യൂനപക്ഷ വകുപ്പിന് കീഴില്‍ ചെര്‍ക്കളയില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ മുസ്‌ലീം യുവ ജനങ്ങള്‍ക്കായി മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ലാസ്റ്റ് ഗ്രേഡ്, വില്ലേജ്മാന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫീല്‍ഡ് വര്‍ക്കര്‍, ജയില്‍ വാര്‍ഡന്‍, മറ്റു പി എസ് സി, യു പി എസ് സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷാ പരീശീലനത്തിന് റഗുലര്‍, ഹോളിഡെ ബാച്ചുകളിലായി 100 വീതം ഉദ്യോഗാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകന്‍ പേര്, പ്രായം, മേല്‍വിലാസം, യോഗ്യ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലീം യൂത്ത്, ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ്, ചെര്‍ക്കള, കാസര്‍കോട് 671541 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ഈമാസം 25 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 04994-281142, 8891523017, 9562716943 നമ്പറുകളില്‍ ബന്ധപ്പെടാം.