Connect with us

Kasargod

വെള്ളാപ്പ്, ഓര്‍ച്ച പാലങ്ങള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

Published

|

Last Updated

കാസര്‍കോട്: 12.64 കോടി രൂപ ചെലവില്‍ നിര്‍മിച്ച വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ എടയിലക്കാട് വെളളാപ്പ് പാലവും 14.72 കോടി രൂപാ ചെലവില്‍ ഓര്‍ച്ച കാകടവിന് കുറുകെ നീലേശ്വരം-അഴിത്തല റോഡില്‍ നിര്‍മിച്ച ഓര്‍ച്ച പാലവും ഇന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് നാടിന് സമര്‍പ്പിക്കും.
കവ്വായി പുഴയ്ക്ക് കുറുകെ നിര്‍മിച്ച വെളളാപ്പ് പാലം ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമാണ്. 253 മീറ്ററാണ് നീളം. 2010 ഒക്‌ടോബര്‍ 28നാണ് പ്രവൃത്തി ആരംഭിച്ചത്.
10 സ്പാനുകളാണ് ഈ പാലത്തിനുളളത്. ഈ വര്‍ഷം ജൂലൈ 20ന് നിര്‍മാണം പൂര്‍ത്തിയായി.
ഓര്‍ച്ച പാലത്തിന്റെ നിര്‍മാണം ഈ വര്‍ഷം ജനുവരി 15 നാണ് ആരംഭിച്ചത്. 152 മീറ്ററാണ് പാലത്തിന്റെ നീളം. ആറ് സ്പാനുകളുണ്ട്. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലം പതിനൊന്നു മാസം കൊണ്ട് പൂര്‍ത്തീകരിച്ചു. 2015 ജനുവരി 11 ന് പൂര്‍ത്തീകരിക്കാന്‍ സമ്മതപത്രം ഒപ്പുവെച്ച പാലം ഈ വര്‍ഷം നവംബര്‍ 30 നാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.B