ലോക്പാല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍

Posted on: December 18, 2013 11:11 am | Last updated: December 18, 2013 at 5:00 pm

indian-parliament_1ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍. ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കിയിരുന്നു. 2011ല്‍ ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ ഇത് രാജ്യസഭ പാസ്സാക്കാതെ സെലക്ട് കമ്മിറ്റിക്ക് അയക്കുകയായിരുന്നു. നാലു മണിക്കൂര്‍ നീളുന്ന ചര്‍ച്ചക്കുശേഷം ബില്‍ പാസ്സാക്കും എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചു.
കഴിഞ്ഞ 46 വര്‍ഷമായി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ ആണ് ഇന്ന് പാസ്സാക്കാന്‍ പോവുന്നത്. പ്രധാനമന്ത്രി അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ പരിധിയില്‍ വരുന്ന ബില്ലാണ് ലോക്പാല്‍ ബില്‍.