Connect with us

National

ഇന്ത്യയും അറബ് ലീഗും ബന്ധം സുദൃഢമാക്കാന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയും അറബ് ലീഗും നയതന്ത്ര ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചു. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ ബന്ധം ശക്തമാക്കാനാണ് ധാരണ. സിറിയന്‍ വിഷയത്തിലും പശ്ചിമേഷ്യയിലെ സമാധാനം തുടങ്ങി പുതിയ മേഖലകളിലും സഹകരണം ഉറപ്പാക്കും.
വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍റാബി എന്നിവരാണ് ചര്‍ച്ച നടത്തിയത്. വ്യാപാരം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിലും സഹകരണം ഉറപ്പാക്കും. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായും അറബ് ലീഗ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രണ്ട് പ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ചര്‍ച്ച ഉഷ്മളവും സൗഹൃദപരവും നിര്‍മാണാത്മകമായിരുന്നെന്നും അറബ് രാഷ്ട്രങ്ങളുമായി പ്രത്യേക ബന്ധമുണ്ടെന്നും ചര്‍ച്ചക്ക് ശേഷം സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു.