സമസ്ത: 34 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: December 17, 2013 11:25 pm | Last updated: December 17, 2013 at 11:25 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിനപേക്ഷിച്ച 34 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗമാണ് കേരളത്തില്‍ എട്ടും കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ പത്തൊന്‍പതും ഒമാനില്‍ നാലും ഉള്‍പ്പെടെ 34 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയത്
ജാത്തുല്‍ ഈമാന്‍ സുന്നി മദ്‌റസ കുണിയ-കാസര്‍കോട്, സിറാജുല്‍ ഹുദാ സുന്നി മദ്‌റസ മക്കിമല-വയനാട്, ബയാനുല്‍ ഹുദാ സുന്നി മദ്‌റസ താനാളൂര്‍ ശാന്തിനഗര്‍-മലപ്പുറം, മദീനാമഖ്ദൂം മദ്‌റസ ചേകിക്കോണം-കൊല്ലം, നൂറുല്‍ ഹുദാ ഹനഫി മദ്‌റസ അരണക്കോട്-പാലക്കാട്, ഇശാഅത്തുസ്സുന്ന മദ്‌റസ തവളക്കുളം വെളിയങ്കോട്-മലപ്പുറം, ബാദുഷ സെന്ററ് കെ.എം.മെമ്മോറിയല്‍ മദ്‌റസ ഈസ്റ്റ് വെള്ളിമാട്കുന്ന്-കോഴിക്കോട്, മദീനത്തുല്‍ ഉലൂം, കൂണംവേങ്ങ,പനവൂര്‍, തിരുവനന്തപുരം,
ഹയാത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ മുച്ചിറപടവ്-ദക്ഷിണകന്നട, ഹസ്‌റത്ത് ടുപ്പുസുല്‍ത്താന്‍ മദ്‌റസ കാണക്കനഗര്‍-ബാംഗ്ലൂര്‍, സഫര്‍ സിദ്ദീഖ് മദ്‌റസ സാറാപാളയ-ബാംഗ്ലൂര്‍, ഹിദായത്തുല്‍ ഇസ്‌ലാം പൊന്നമ്മപേട്ടൈ-സേലം, കരീമിയ മദ്‌റസ പള്ളിവാസല്‍-സേലം, കരീമിയ മദ്‌റസ മുഹമ്മദ് പുര-സേലം, ആഇശ സിദ്ദീഖാ മദ്‌റസ ഫാത്തിമ നഗര്‍-സേലം, നൂറുല്‍ ഇസ്‌ലാം മദ്‌റസ വാങ്ങള്‍-കരുര്‍, മിസ്ബാഹുല്‍ ഹുദാ വാങ്ങള്‍-കരുര്‍, അല്‍ മദ്‌റസത്തു റഹ്മാനിയ മുത്തു കോളനി-കോയമ്പത്തൂര്‍, അല്‍ മദ്‌റസത്തുല്‍ മുനവ്വറ ഇലാഹു നഗര്‍ കരുമ്പുക്കടൈ-കോയമ്പത്തൂര്‍, മദ്‌റസത്തു മിഫ്ത്താഹുല്‍ ജന്ന നൊയ്യാല്‍ സ്ട്രീറ്റ്-തിരുപ്പൂര്‍, മര്‍കസ് ഐനുല്‍ ഹുദാ മദ്‌റസ കങ്കയം ക്രോസ് റോഡ്-തിരുപ്പൂര്‍, മര്‍കസ് കൗക്കബുല്‍ ഹുദാ മദ്‌റസ സത്യനഗര്‍ വിരിവ്-തിരുപ്പൂര്‍, ഹിസ്‌നുല്‍ ഇസ്‌ലാം സുന്നത്ത് ജമാഅത്ത് മദ്‌റസ കങ്കായം റോഡ്-തിരുപ്പൂര്‍, 13 ഹിസ്‌നുല്‍ ഇസ്‌ലാം നിസ്‌വാസ് മദ്‌റസ സംസം സ്ട്രീറ്റ്-തിരുപ്പൂര്‍, ഫത്തഹുല്‍ ഇസ്‌ലാം നിസ്‌വാസ് മദ്‌റസ സത്യനഗര്‍-തിരുപ്പൂര്‍, ഫത്ഹുല്‍ ഇസ്‌ലാം മദ്‌റസ സത്യനഗര്‍-തിരുപ്പൂര്‍, അറഹ്മാന്‍ മദ്‌റസ വിജയപുര-തിരുപ്പൂര്‍, മര്‍കസ് മിസ്ബാഹുല്‍ ഹുദാ മദ്‌റസ വിജയപുര-തിരുപ്പൂര്‍, മര്‍കസ് ഐനുല്‍ ഹുദാ മദ്‌റസ കങ്കയം റോഡ്-തിരുപ്പൂര്‍, മര്‍കസ് ഐനുല്‍ ഹുദാ മദ്‌റസ എം.എന്‍.ആര്‍ ലൈന്‍-തിരുപ്പൂര്‍, സിറാജുല്‍ ഹുദാ മദ്‌റസ ബൂആലി-ഒമാന്‍, അല്‍ഫുര്‍ഖാന്‍ മദ്‌റസ സഹം-ഒമാന്‍, നൂറുല്‍ ഇസ്‌ലാം മദ്‌റസ ഫലജ്-ഒമാന്‍, അല്‍ കൗസര്‍ മദ്‌റസ മത്ര-ഒമാന്‍ എന്നിവയാണ് പുതുതായി അംഗീകാരം ലഭിച്ച മദ്‌റസകള്‍
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, അബൂഹനീഫല്‍ ഫൈസി തെന്നലസയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം സാഹിബ്, പി എസ് കെ മൊയ്തു ബാഖവി മാടവന, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എന്‍ പി ഉമര്‍ ഹാജി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു.