ബദവി മഖാം ഉറൂസ് ജനുവരി 22ന് തുടങ്ങും

Posted on: December 17, 2013 1:27 pm | Last updated: January 22, 2014 at 11:59 pm

കോഴിക്കോട്: പ്രശസ്തമായ കോഴിക്കോട് വെള്ളയില്‍ കസ്റ്റംസ് റോഡ് ബദവീ ശഹീദ് (റ) മഖാം ഉറൂസ് 2014 ജനുവരി 22, 23 തീയതികളില്‍ കസ്റ്റംസ് റോഡ് മഖാം പരിസരത്ത് നടക്കും.
22ന് വൈകുന്നേരം അഞ്ച് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് ആരംഭിക്കും. വൈകീട്ട് ഏഴ് മണിക്ക് ബുര്‍ദ മജ്‌ലിസ്, 23ന് കാലത്ത് ആറ് മണിക്ക് ദിക്ര്‍ ദുആ സമ്മേളനവും വൈകുന്നേരം നാലിന് നാരിയത്തുസ്വലാത്ത് മജ്‌ലിസ് എന്നീ പരിപാടികളും നടക്കും. കേരളത്തിലെ പ്രഗത്ഭ പണ്ഡിതന്മാരും മത സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. സി പി മമ്മുഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, കണ്‍വീനര്‍ സിദ്ദീഖ് ഹാജി, മൊയ്തീന്‍ഹാജി പ്രസംഗിച്ചു.