ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ വിവസ്ത്രയാക്കി പരിശോധിച്ചു

Posted on: December 17, 2013 12:42 pm | Last updated: December 17, 2013 at 4:57 pm

embassyന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിക്ക് കരാറില്‍ പറഞ്ഞ ശമ്പളം നല്‍കിയില്ലെന്ന കാരണത്താല്‍ അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഉദ്യോഗസ്ഥ ദേവയാനി ഗോബ്രഗഡയെ നഗ്നയാക്കി പരിശോധന നടത്തി. സംഭവത്തില്‍ ശക്തമായി പ്രതിഷേധം അറിയിച്ച ഇന്ത്യ രാജ്യത്തെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഹജരാക്കണമെന്ന് ആവശ്യപ്പെട്ടു. യു എസ് നയതന്ത്രജ്ഞരുമായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ, രാഹുല്‍ ഗാന്ധി, നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവര്‍ റദ്ദാക്കി. എന്നാല്‍ സാധാരണ നടത്തുന്ന പരിശോധനയാണ് ഇതെന്നാണ് അമേരിക്ക അറിയിച്ചു. മയക്കുമരുന്നു കേസില്‍ പ്രതികളായവരുടെ കൂടെയാണ് ദേവയാനിയെ പാര്‍പ്പിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.

വീസ രേഖകളില്‍ കാണിച്ച ശമ്പളം വീട്ടുജോലിക്കാരിക്ക് നല്‍കിയില്ല എന്ന കേസിലാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം ഡോളറിന്റെ ബോണ്ടിലാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.