എം ആര്‍ എസ് സംസ്ഥാന സര്‍ഗോത്സവം വയനാട്ടില്‍

Posted on: December 17, 2013 12:24 am | Last updated: December 17, 2013 at 12:24 am

കല്‍പറ്റ: സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംസ്ഥാനതല സര്‍ഗോത്സവം 26 മുതല്‍ 28 വരെ കണിയാമ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. സംസ്ഥാനത്തെ പട്ടിക വര്‍ഗ വകുപ്പിന്റെ കീഴിലുള്ള 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ആറായിരത്തോളം വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതതിനും, പരിപോഷിപ്പിക്കുന്നതിനുമായാണ് സര്‍ഗോത്സവം സംഘടിപ്പിക്കുന്നത്. സാധാരണ സ്‌കൂള്‍ കലോത്സവങ്ങളില്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പങ്കാൡത്തം കുറവായതിനാലാണ് ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി സര്‍ഗോത്സവം നടത്തുന്നത്. 18 എം ആര്‍ എസുകളിലെ 1500ലധികം കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്.