എസ് വൈ എസ് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച ചെര്‍പ്പുളശ്ശേരിയില്‍

Posted on: December 17, 2013 12:05 am | Last updated: December 17, 2013 at 11:25 pm

ചെര്‍പ്പുളശ്ശേരി: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തുന്ന ആദര്‍ശ സമ്മേളനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ചെര്‍പ്പുളശ്ശേരിയില്‍ ആദര്‍ശ സമ്മേളനം നടക്കും. നവീനവാദികളുടെ തെറ്റായ ആശയങ്ങളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതിനും സ്‌നേഹവും സാഹോദര്യവും സമാധാനവും പഠിപ്പിച്ച മതത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന ചിലയാളുകള്‍ നാട്ടില്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെയും വ്യാപിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെയും സമൂഹ മനഃസാക്ഷി ഉണര്‍ത്തുന്നതിനാണ് എസ് വൈ എസ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിക്കും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഉമര്‍ മദനി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, സൈതലവി പൂതക്കാട് സംബന്ധിക്കും. ആദര്‍ശ സമ്മേളനത്തിന്റെ മുന്നോടിയായി അന്നേ ദിവസം വൈകിട്ട് നാല് മണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയില്‍ സമാപിക്കും. എം വി സിദ്ദീഖ് സഖാഫി (ജനറല്‍ സെക്രട്ടറി, ജില്ലാ എസ് വൈ എസ് ), എം പി അബ്ദുര്‍റഹ്മാന്‍ ഫൈസി (ചെയര്‍. സ്വഗത സംഘം), വി ടി എം അലി സഖാഫി (ജന. കണ്‍. സ്വാഗത സംഘം ), ഇബ്‌റാഹീം സഖാഫി മോളൂര്‍ (കണ്‍. സ്വാഗത സംഘം),അഡ്വ. ശരീഫ്(കണ്‍. സ്വാഗത സംഘം) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

ALSO READ  അനുവദിക്കില്ല ചിറകരിയാന്‍