Connect with us

Gulf

നിരോധിത ഉത്പന്നങ്ങള്‍ വിറ്റ അറബ് പൗരന്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: നിരോധിത ഉത്പന്നങ്ങള്‍ വ്യാപകമായി വിതരണം ചെയ്ത അറബ് പൗരനെ ഷാര്‍ജ പോലീസ് പിടികൂടി. രാജ്യത്ത് നിരോധിച്ചതും ലൈസന്‍സില്ലാത്തതുമായ ഉത്പന്നങ്ങളാണ് ബ്ലാക്ക്‌ബെറിയിലൂടെ സന്ദേശങ്ങള്‍ അയച്ചും മറ്റും ഇയാള്‍ വിതരണം നടത്തിയത്.
നീല, പച്ച നിറത്തിലുള്ള ലേസറുകള്‍, കേള്‍വി നല്‍കുന്നതിനുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മരുന്നുകള്‍, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ലേസറുകള്‍ മനുഷ്യ ശരീരത്തിനും വിമാനങ്ങളുടേതടക്കമുള്ള വായു ഗതാഗത സംവിധാനത്തിനും തകരാറുകള്‍ വരുത്താന്‍ ശക്തിയുള്ളവയായിരുന്നു. കണ്ണില്‍ പതിച്ചാല്‍ കാഴ്ച ശക്തി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
സാഹസ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന യുവാക്കളുടെ സംഘത്തിലാണ് ഇയാള്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്. ഉത്പന്നങ്ങല്‍ വലിയ ആദായ വിലയില്‍ ലഭ്യമാക്കുന്നുവെന്നും സൗജന്യമായി എത്തിച്ചു നല്‍കുമെന്നും അറിയിച്ചാണ് ഇയാള്‍ ഉപഭോക്താക്കളെ കണ്ടെത്തിയത്. കുറ്റം സമ്മതിച്ച പ്രതിയെ പോലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറി.