ആര്‍ കെ മലയത്തിന് ഉപഹാരം

Posted on: December 16, 2013 1:22 pm | Last updated: December 16, 2013 at 1:22 pm

ദോഹ. മായാജാലത്തെ സമൂഹത്തിന്റെ സംസ്‌കരണത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്തുന്ന പ്രശസ്ത മാന്ത്രികന്‍ ആര്‍ കെ മലയത്തിന് മീഡിയ പ്‌ളസ് കലാകാരന്റെ പ്രത്യേക ഉപഹാരം.  മീഡിയ പ്ലസ് ജീവനക്കാരനായ സജ്ഞയ് ചപോല്‍ക്കറാണ് ആര്‍ കെ മലയത്തിന്റെ ജീവന്‍ തുടിക്കുന്ന വാട്ടര്‍ കളര്‍ പൊര്‍ട്രേയിറ്റ് സമ്മാനിച്ചത്.

നാലര പതിറ്റാണ്ട് നീണ്ട തന്റെ കലാസപര്യയില്‍ ഇതാദ്യാമായാണ് ഒരു കലാകാരന്‍ തന്റെ പോര്‍ട്രെയിറ്റ് സമ്മാനിക്കുന്നതെന്നും ജലഛായത്തില്‍ തയ്യാറാക്കിയ ഛായാ ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണെന്നും മലയത്ത് പറഞ്ഞു. ജലഛായത്തില്‍ നിരവധി പേരുടെ പോര്‍ട്രെയിറ്റ് തയ്യാറാക്കി ശ്രദ്ധേയനായ സജ്ഞയ് ചപോല്‍ക്കര്‍ ഓയില്‍ കളറിലും ചിത്രങ്ങള്‍ക്ക് നിറം പകരാറുണ്ട്.

മീഡിയ പ്ലസ് സി  ഇ ഒ  അമാനുല്ല വടക്കാങ്ങര,  ബ്രില്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്,  രാകിന്‍ മലയത്ത്,  രാകി സോമന്‍,  നിര്‍മല മലയത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.