തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പൊതു അവധി

Posted on: December 16, 2013 7:42 am | Last updated: December 16, 2013 at 11:55 pm

തിരുവനന്തപുരം: ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ നിര്യാണത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കെ എസ് ഇ ബി ഓഫീസിന് അവധിയാണെങ്കിലും ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.