Connect with us

Ongoing News

എസ് എസ് എഫ് ഉംറ പഠനക്ലാസുകള്‍ക്ക് ഇന്ന് തുടക്കമാകും

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള രിസാല ഉംറ സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഉംറ പഠനക്ലാസുകള്‍ക്ക് നാളെ തുടക്കമാവും. യാത്രയിലും ഹറമുകളിലും ശ്രദ്ധിക്കേണ്ട സാങ്കേതികവും നിയമപരവുമായ കാര്യങ്ങളും ഉംറയുടെ ആരാധനാപരമായ അറിവുകള്‍, മദീന സിയാറയുടെ വിശേഷങ്ങള്‍, പ്രധാന സിയാറത്ത് കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവ ക്ലാസില്‍ വിശദീകരിക്കും.
ഉംറ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ മാട്ടൂല്‍ നശാത്ത് മദ്രസയില്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കും. 22ന് പാനൂര്‍ കീഴ്മാടം മദ്രസയിലും തുടര്‍ന്ന് മാനന്തവാടി, കോഴിക്കോട്, പട്ടാമ്പി, പരപ്പനങ്ങാടി, മണ്ണാര്‍ക്കാട്, തൃശൂര്‍ തുടങ്ങിയ വിവധ കേന്ദ്രങ്ങളിലും പഠനക്ലാസുകള്‍ സംഘടിപ്പിക്കും.
സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന ഉംറ സമിതി യോഗത്തില്‍ ചീഫ് അമീര്‍ ജലീല്‍ സഖാഫി കടലുണ്ടി, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, അബ്ദുറശീദ് സഖാഫി മെരുവമ്പായി, സി എം നൗഷാദ് സംബന്ധിച്ചു.

Latest