Connect with us

Gulf

ശൈഖ് സായിദ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published

|

Last Updated

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി ഘടകം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍, അബുദാബിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും പത്താം തരം പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി ആദരിച്ചു.
പ്രസിഡന്റ് നീന തോമസിന്റെ അദ്ധ്യക്ഷതയില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം അബുദാബി പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അഹമ്മദ് അബ്ദുല്‍ മനാന്‍ അല്‍ വാര്‍ ഉദ്ഘാടനം ചെയ്തു.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍, സണ്‍ റൈസ് സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമി, ഔവര്‍ ഔണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ 102 വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുത്തത്.
അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും സിബിഎസ്ഇ സിലബസ് പ്രകാരം പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ 97.4 % മാര്‍ക്ക് വാങ്ങിയ റിന്ധെ ആകാശ്, കൊമേഴ്‌സ് വിഭാഗത്തില്‍ 95.4 % മാര്‍ക്ക് വാങ്ങിയ സിമ്രാന്‍ ആരിഫ് ഷൈഖ് എന്നിവരേയും അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്ന് കേരള സിലബസ് പ്രകാരം സയന്‍സ് വിഭാഗത്തില്‍ 97.4 % മാര്‍ക്ക് വാങ്ങിയ ഫാത്തിമ പര്‍വീന്‍, കൊമേഴ്‌സ് വിഭാഗത്തില്‍ 95.7 % മാര്‍ക്ക് വാങ്ങിയ റസ്‌ന ഹസ്സനേയും ആദരിച്ചു.
സിബിഎസ്ഇ സിലബസ് പ്രകാരം പത്താം ക്ലാസില്‍ നിന്ന് മുഴുവന്‍ എ വണ്‍ നേടിയ 36 വിദ്യാര്‍ത്ഥികളേയും കേരള സിലബസ് പ്രകാരം മുഴുവന്‍ വിഷയത്തില്‍ എ പ്ല്‌സ് ലഭിച്ച 5 വിദ്യാര്‍ത്ഥികളേയും ആദരിക്കുകയുണ്ടായി. മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിബിഎസ്ഇ പത്താം ക്ലാസില്‍ നിന്ന് മലയാളത്തിനു മാത്രം എ വണ്‍ ലഭിച്ച 33 വിദ്യാര്‍ത്ഥികളേയും കേരള സിലബസില്‍ മലയാളത്തിനു മാത്രം എ പ്ലസ് ലഭിച്ച 12 വിദ്യാര്‍ത്ഥികളേയും ആദരിച്ചു. പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡുകളായി നല്‍കിയത്. ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അംഗങ്ങളുടെ ഉന്നതവിജയം നേടിയ 12 മക്കള്‍ക്കും പ്രത്യേക പുരസ്‌കാരം നല്‍കുകയുണ്ടായി.
വീക്ഷണം ഫോറം പ്രസിഡന്റ് സി എം അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി ടി എം നിസാര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഡോ മനോജ് പുഷ്‌കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ കള്‍ച്ചറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, യു എ ഇ എക്‌സ്‌ചേഞ്ച് എക്‌സിക്യൂട്ടീവ് മാനേജര്‍ ആന്റൊ ബര്‍ണാര്‍ഡ്, ഓയസിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാജഹാന്‍, ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ വിവിധ എമിറേറ്റുകളിലെ പ്രസിഡന്റുമാരായ അബൂബക്കര്‍ (ദുബൈ), ഷാജിഖാന്‍ (അല്‍ ഐന്‍), ശിവരാമന്‍ (അജ്മാന്‍) സംസാരിച്ചു. സാഹിത്യ-കായിക മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. റീജ അബൂബക്കര്‍ സ്വാഗതവും അനെറ്റ ജോയ് നന്ദിയും പറഞ്ഞു.

Latest