എസ് വൈ എസ് ‘മിഷന്‍ 2014’ജില്ലാതല ഉദ്ഘാടനം ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍

Posted on: December 15, 2013 6:57 am | Last updated: December 15, 2013 at 6:57 am

കല്‍പറ്റ: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് മിഷന്‍ 2014 ജില്ലാതല ഉദ്ഘാടനം ഇന്ന് സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ് വയില്‍ നടത്തും. സര്‍ക്കിള്‍ ഭാരവാഹികള്‍ക്കും, സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വേണ്ടിയുള്ള സമഗ്ര ശില്‍പശാല രാവിലെ 11ന് ആരംഭിക്കും.
പദ്ധതിയുടെ പ്രഖ്യാപനം വൈകിട്ട് മൂന്നിന് സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ് നിര്‍വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ദാരിമി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ദഅ്‌വാ കാര്യ സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍പ്രസംഗിക്കും.
പ്രഖ്യാപന പരിപാടിയില്‍ യൂനിറ്റ് ഭാരവാഹികള്‍ പങ്കെടുക്കും. എസ് ശറഫുദ്ദീന്‍, കെ എസ് മുഹമ്മദ് സഖാഫി, അശ്‌റഫ് സഖാഫി അല്‍കാമിലി, ഉമര്‍ സഖാഫി കല്ലിയോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ സി സൈദ് ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, പി സി ഉമറലി, മുഹമ്മദലി സഖാഫി പുറ്റാട്, എസ് അബ്ദുല്ല, നാസര്‍ മാസ്റ്റര്‍ തരുവണ, അസീസ് ചിറക്കമ്പം എന്നിവര്‍ സംബന്ധിക്കും.