ചിറ്റിലപ്പള്ളി നല്‍കിയ പാരിതോഷികം തിരിച്ചു നല്‍കുമെന്ന് ടി വി ജോര്‍ജ്

Posted on: December 14, 2013 9:34 pm | Last updated: December 14, 2013 at 9:36 pm

കണ്ണൂര്‍: വൃക്ക ദാനം ചെയ്തതിന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ അഞ്ച് ലക്ഷം രൂപ പാരിതോഷികം തിരിച്ചു നല്‍കുമെന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ടി വി ജോര്‍ജ്. ചിറ്റിലപ്പള്ളി നല്‍കിയ പണം എന്ത് ത്യാഗം സഹിച്ചും തിരിച്ചു നല്‍കും. ജീവകാരുണ്യപ്രവര്‍ത്തനമായാണ് താന്‍ വൃക്ക ദാനം ചെയ്തതെന്നും ജോര്‍ജ് പറഞ്ഞു.

തിരുവല്ലയിലെ ഫാദര്‍ എബ്രഹാം ഉമ്മന്‍ എന്ന വൈദികന് വൃക്ക ദാനം നല്‍കുകയായിരുന്നു ജോര്‍ജ്. 2012 നവംബറിലാണ് ജോര്‍ജിന്റെ വൃക്ക വൈദികനിലേക്ക് മാറ്റി വെച്ചത്. ഈ അടുത്തിടെ ഇക്കാര്യം വാര്‍ത്തയായപ്പോള്‍ ചിറ്റിലപ്പള്ളി ജോര്‍ജിന് പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് പാരിതോഷികം ഒരു ചടങ്ങില്‍ ജോര്‍ജിന് നല്‍കിയത്. ഈ പണം ജോര്‍ജ് തന്നെ മുന്‍കൈ എടുത്ത് നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്.

എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ചതിനാണ് വീട്ടമ്മയായ സന്ധ്യക്ക് ചിറ്റിലപ്പള്ളി കഴിഞ്ഞ ദിവസം 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.