സഅദിയ്യ സമ്മേളനവും മുഹിമ്മാത്ത് ഹുബ്ബുറസൂലും വിജയിപ്പിക്കും

Posted on: December 14, 2013 9:00 pm | Last updated: December 14, 2013 at 9:00 pm

പുത്തിഗെ: 2014 ഫെബ്രുവരി 7,8,9 തീയതികളില്‍ ദേളി സഅദാബാദില്‍ നടക്കുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ: 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനവും ജനുവരി 2ന് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബ്ബുറസൂല്‍ പ്രഭാഷണവും വിജയിപ്പിക്കാന്‍ എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍ കമ്മിറ്റി തീരുമാനിച്ചു.
സ്റ്റേറ്റ് കമ്മിറ്റി വിഭാവനം ചെയ്യുന്ന പഠന മുറി, സാന്ത്വനം ക്ലബ്ബ്, ഹെല്‍ത്ത് സ്‌കൂള്‍ എന്നീ പരിപാടികള്‍ യൂണിറ്റുകള്‍തോറും സജീവമാക്കാനും സംഘടന ശക്തിപ്പെടുത്താനും തീരുമാനിച്ചു.
പ്രസിഡണ്ട് ഹംസ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മെഗ്രാല്‍, സി.എന്‍ അബ്ദുല്‍ഖാദിര്‍ മാസ്റ്റര്‍, കന്തല്‍ സൂപി മദനി, എം അന്തുഞ്ഞി മൊഗര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രഹീം സഅദി മുഗു സ്വാഗതം പറഞ്ഞു.