ബസ് യാത്രാകൂലി ഉടന്‍ വര്‍ധിപ്പിക്കില്ല: ആര്യാടന്‍

Posted on: December 13, 2013 5:31 pm | Last updated: December 14, 2013 at 6:22 pm

aryadan_5കോട്ടയം: സംസ്ഥാനത്ത് ബസ് യാത്രാകൂലി ഉടന്‍ കൂട്ടാനാകില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിദഗ്ധ സമിതി ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രമേ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശനിയാഴ്ച സ്വകാര്യ ബസ്സുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. പരമാവധി കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറക്കി ബുദ്ധിമുട്ട് പരിഹരിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

അതിനിടെ, നാളെ പ്രഖ്യാപിച്ച ബസ് സമരത്തില്‍ നിന്നും ഒരു വിഭാഗം പിന്‍മാറി. സ്വകാര്യ ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പിന്‍മാറിയത്. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ഉടമകളുടെ ബസ്സുകള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.