ദുബൈ: ഐ സി സിയുടെ ഈ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ക്ലാര്‍ക്ക് അര്‍ഹനായി. മികച്ച ടെസ്റ്റ് കളിക്കാരനുള്ള പുരസ്‌കാരവും ക്ലാര്‍ക്കിനാണ്.
ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ് മികച്ച ഏകദിന താരം. വളര്‍ന്നുവരുന്ന താരമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആഗസ്ത് വരെയുള്ള ഒരു വര്‍ഷക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.