മലപ്പുറം: തിരൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തിരൂര്‍ മോഡല്‍ ഗവ: ബോയ്‌സ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആഷിക് ആണ് മരിച്ചത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ടിപ്പര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. മതിലില്‍ ഇടിച്ച ശേഷം ടിപ്പര്‍ കുട്ടികള്‍ക്കിടയിലേക്ക് കയറുകയായിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.