എല്‍ ഡി സി ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ മാതൃകാ ചോദ്യപേപ്പറുകളുമായി എസ് എസ് എഫ്

Posted on: December 13, 2013 6:48 am | Last updated: December 13, 2013 at 6:48 am

മലപ്പുറം: ജില്ലയില്‍ വളരെ കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷയുടെ മുന്നൊരുക്കമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച സബ്ജക്ടീവ് ചോദ്യപേപ്പറുകള്‍ ശ്രദ്ധേയമാകുന്നു.
ഇംഗ്ലീഷ്, ഗണിതം, ജനറല്‍ നോളജ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒന്നാം ഘട്ട ചോദ്യപേപ്പറുകളാണ് ഡിവിഷന്‍ ഗൈഡന്‍സ് സെല്‍ മുഖേന ഉദ്യോഗാര്‍ഥികളിലെത്തിച്ചിട്ടുള്ളത്. എല്‍ ഡി സി പരീക്ഷയുടെ മുന്നൊരുക്കമായി ഒ എം ആര്‍ മാതൃകയില്‍ ജില്ലയിലെ 28 കേന്ദ്രങ്ങളില്‍ അടുത്തമാസം 19ന് പരീക്ഷകള്‍ നടക്കും.
വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ക്ക് ആശാവഹമായ പ്രതികരണങ്ങളാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാറേതര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും, ഉദ്യോഗാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ് എസ് എഫ് പ്രവര്‍ത്തകര്‍. ഈമാസം 26 വരെ ഇരുപത് രൂപ ഫീസോടെ ഡിവിഷന്‍ ഘടകങ്ങള്‍ മുഖേനയാണ് മാതൃകാ പരീക്ഷക്കുള്ള പ്രവേശനം നടക്കുന്നത്. പരീക്ഷാ കണ്‍ട്രോളേഴ്‌സ്, സെന്‍ട്രല്‍ ചീഫുമാര്‍, ഡിവിഷന്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കുള്ള പരിശീലന ശില്‍പശാല ഈമാസം 27ന് മഞ്ചേരി, പുത്തനത്താണി എന്നീ രണ്ടു കേന്ദ്രങ്ങളില്‍ നടക്കും.
ജില്ലയില്‍ എം അബ്ദുര്‍ഹ്മാന്‍ ചെയര്‍മാനും, സി കെ എം ഫാറൂഖ് കണ്‍വീനറും, എം കെ എം സ്വഫ്‌വാന്‍, പി കെ അബ്ദുസ്വമദ്, പി ഉസ്മാന്‍ ബുഖാരി, സിറാജുദ്ദീന്‍, എം എ ശുക്കൂര്‍ സഖാഫി, കെ പി ശമീര്‍ എന്നിവര്‍ അംഗങ്ങളുമായ പരീക്ഷാ ബോര്‍ഡാണ് മാതൃകാ പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാതൃകാ പരീക്ഷക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ താഴെ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. അരീക്കോട് – 8593014490, കൊണ്ടോട്ടി – 9895953944, കോട്ടക്കല്‍ – 9947421657, മലപ്പുറം – 9961104062, മഞ്ചേരി – 9946365105, നിലമ്പൂര്‍ – 9496844316, പെരിന്തല്‍മണ്ണ – 9142191881, പൊന്നാനി – 9995082100, താനൂര്‍ – 9526805287, തിരൂര്‍ – 9037030350, തിരൂരങ്ങാടി – 9562246616, യൂനിവേഴ്‌സിറ്റി – 9847978190, വളാഞ്ചേരി – 9846486627, വണ്ടൂര്‍ – 9946896251. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു, പി കെ മുഹമ്മദ് ശാഫി, കെ സൈനുദ്ദീന്‍ സഖാഫി, സി കെ ശക്കീര്‍, ദുല്‍ഫുഖാറലി സഖാഫി, സി കെ അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് മുര്‍തള സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, എം അബ്ദുര്‍റഹ്മാന്‍, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍, എം കെ എം സ്വഫ്‌വാന്‍ പങ്കെടുത്തു.