Connect with us

National

കോഴ വാങ്ങിയ 11 എംപിമാര്‍ ഒളിക്യാമറയില്‍ കുടുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ കമ്പനിക്ക് വേണ്ടി ശിപാര്‍ശ ചെയ്യാന്‍ കോഴ വാങ്ങിയ 11 എം പിമാര്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി. കോബ്രാപോസ്റ്റ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ ഓപ്പറേഷന്‍ ഫാല്‍ക്കണ്‍ ക്ലോ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാജ്യത്തെ പ്രമുഖ കക്ഷികളുടെ എം പിമാര്‍ വെട്ടിലായത്. ഓസ്‌ട്രേലിയയിലെ ഇല്ലാത്ത ഒരു എണ്ണക്കമ്പനിക്ക് വേണ്ടി പെട്രോളിയം മന്ത്രാലയത്തിന് ശിപാര്‍ശക്കത്ത് നല്‍കാന്‍ 50,000 രൂപ മുതല്‍ അമ്പത് ലക്ഷം രൂപ വരെയാണ് എം പിമാര്‍ വാങ്ങിയത്.

ബി ജെ പി, കോണ്‍ഗ്രസ്, ബി എസ് പി, ജനതാദള്‍ യു, എ ഐ എഡിഎംകെ എന്നീകക്ഷികളുടെ എംപിമാരാണ് കോഴ വാങ്ങിയത്. കെ. സുകുമാര്‍, സി.രാജേന്ദ്രന്‍ ( എഐഎഡിഎംകെ), കിലാഡി ലാല്‍ ഭൈരവ , വിക്രം ഭായി അര്‍ജ്ജുന്‍ ഭായി ( കോണ്‍ഗ്രസ്),ലാലു ഭായ് പട്ടേല്‍, രവീന്ദ്രകുമാര്‍ പാണ്ഡേ, ഹരി മാന്‍ജി( ബിജെപി), വിശ്വ മോഹന്‍ കുമാര്‍, മഹേശ്വര്‍ ഹസാരി , ഭൂ ദേവോ ചൗധരി ( ജനതാദള്‍ യു) , കൈസര്‍ ജഹാന്‍ ( ബി എസ്പി ) എന്നിവരാണ് ഇവര്‍.