ആം ആദ്മിയെ പുറത്തുനിന്ന് പിന്തുണക്കാം: രാഹുല്‍ ഗാന്ധി

Posted on: December 12, 2013 7:16 pm | Last updated: December 13, 2013 at 6:22 am

rahulന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആം ആദ്മിക്ക് രാഹുലിന്റെ പിന്തുണ. ആം ആദ്മിയെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നേരത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ പിന്തുണ ആം ആദ്മി സ്വീകരിക്കുമൊ എന്ന കാര്യം വ്യക്തമായിട്ടില്ല. ബി ജെ പിയുമായോ കോണ്‍ഗ്രസുമായോ ചേര്‍ന്ന് ഭരിക്കാനില്ലെന്നാണ് ആം ആദ്മി വ്യക്തമാക്കിയിട്ടുള്ളത്.

ALSO READ  ഫേസ്ബുക്ക് വിവാദം: രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനുമെതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്